Latest NewsNewsDevotional

വേദങ്ങളുടെ പ്രസക്തി; ഋഗ്വേദം എഴുതപ്പെട്ട കാലഘട്ടം അറിയാം

തത്ത്വമസി യെന്ന മഹാ പാരമ്പര്യത്തിന്റെ പദ അർത്ഥ സംജ്ഞ “അതു നീയാകുന്നു” എന്നാണെന്നത് സുപരിചിതമാണ്. “അതു നീയാകുന്നു” എന്നതിലെ “നീ” ആരെന്ന് കണ്ടു പിടിക്കുന്നിടത്താണ് വേദ – വേദാന്തങ്ങളുടെയും പുരാണോപുരാണങ്ങളുടേയും ശാസ്ത്ര സമീക്ഷകളുടെയും സമസ്തോപനിഷത്തുകളുടേയും ജന്താന ഗ്രഹണത്തിലുള്ള ആത്യന്തിക വിജയം. ഇവയുടെ യാതൊന്നിന്റെയും സഹായമില്ലാതെ തന്നെ ‘തത്ത്വമസി’യറിഞ്ഞ ഒരുവനുണ്ടെങ്കിൽ അവനാണ് മഹാ മനീഷിയെന്ന് ഒരർത്ഥത്തിൽ ഉദ്ഘോഷിക്കുന്നതാണ് ഉപനിഷത്തുകൾ.

അവൻ ഈശ്വരനോ ദേവനോ അസുരനോ തിര്യക്കോ ഒന്നുമല്ല മനുഷ്യൻ!! അറിവിന്റെ മറുപുറം കണ്ടവൻ. ആറാമിന്ദ്രിയമായി അറിവിനെ സ്വത്വത്തിൽ ലയിപ്പിച്ചവൻ!! “അഹം ബ്രഹ്മാസ്മി”യെന്ന് നിസ്സംശയം പറയാൻ കഴിയുന്നവൻ. മുകളിൽ സൂചിപ്പിച്ചത് എന്റെ വീക്ഷണങ്ങളാണ് ഈ വീക്ഷണങ്ങളിലൂടെയാണ് എന്റെ ‘തത്ത്വമസി’ വായന.

ഉപനിഷത്തിന്റെ വേരുതേടിയിറങ്ങുമ്പോൾ ആദ്യം തടയുന്നത് വേദങ്ങളും ബ്രാഹ്മണങ്ങളുമാണ്. ധർമ്മം അറിയിക്കുന്നതും ഋഷികൾ ആദ്യം കേട്ടതും ഉച്ചാരണത്തിലൂടെ അഭ്യസിപ്പിക്കപ്പെടുന്നതുമെന്നാണ് വേദത്തിനുള്ള സാമാന്യ നിർവചനങ്ങളിലൊന്ന്. അങ്ങനെ വരുമ്പോൾ വേദങ്ങളുടെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെട്ട ഒരു സാമാന്യ വിവരണം ആവശ്യമായി വരുന്നു. “വേദത്തിന്റെ ആദ്യത്തെ ശാഖകളെ സംഹിതകളെന്നാണ് വിളിച്ചു പോരുന്നത്.ഇന്നത്തെ പ്രയോഗമനുസരിച്ച് സംഹിതയ്ക്ക് സമാഹാരമെന്നർത്ഥം പറയാം.

പുരാതന ഭാരതത്തിലെ വൈദിക സംസ്കൃത സൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം എന്ന് പറയുന്നത്. ഹിന്ദു മതത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന നാല് വേദങ്ങളിൽ ആദ്യത്തേ വേദമാണ് ഇത്. ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ അഞ്ച് ദേവതകളുടെ സ്തുതികളും ഉപാസനാ ക്രമങ്ങളും ആണ്‌ ഈ വേദത്തിൽ കൂടുതലായും അടങ്ങിയിട്ടുള്ളത്. ഇതിനു പുറമേ സോമ രസം എന്ന പാനീയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോമം എന്ന ചെടിയെ പറ്റിയുള്ള പരാമർശവും ഈ വേദത്തിൽ ധാരാളം ഇടങ്ങളിൽ കാണപ്പെടാറുണ്ട്.

പലതായി കാണപ്പെടും എങ്കിലും സത്യം ഒന്നാണ് എന്ന് പ്രഖ്യാപിക്കുന്ന മുന്നൂറിൽ അധികം ഋഷികൾ, സ്ത്രീകൾ ഉൾപ്പെടെ, പല കാലങ്ങളിലായി ഇതിന്റെ എഴുത്തിൽ ഭാഗമായിരുന്നതായി കരുതപ്പെടുന്നു. ആയുർവേദം എന്ന വൈദ്യ ശാഖ  ഋഗ്‌വേദത്തിന്റെ ഉപ വേദമാണ്. ഭാരതത്തിലും പുറത്തുമായി ധാരാളം ആളുകൾ ആണ് വേദം ഇന്നും പഠിക്കുന്നത്. പുരാതന ഭാരതത്തിന്റെ സ്രേഷ്ടതയെ വെളിവാക്കുന്നതാണ് വേദങ്ങളുടെ ഇന്നത്തെ പ്രസക്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button