Latest NewsNewsIndia

ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടമായി, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ ; ഒടുവില്‍

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടമായ 26 കാരനായ യെമന്‍ സ്വദേശിക്ക് ചുണ്ട്, കവിള്‍, നാവ് എന്നിവ ഡല്‍ഹി ഡോക്ടര്‍മാര്‍ പുനര്‍നിര്‍മിച്ചു. അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനോ വ്യക്തമായി സംസാരിക്കാനോ യുവാവിന് സാധിച്ചിരുന്നില്ല.

അയാളുടെ വായിലെ പേശികള്‍ക്കും നാവിനും കേടുപാടുകള്‍ സംഭവിച്ചിരുന്നെന്നും കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. ഒരു വര്‍ഷത്തോളം മൃദുവായ ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും യുവാവിനെ ശസ്ത്രക്രിയ നടത്തിയ ഡോ. അജയ് കശ്യപ് പറഞ്ഞു. നാവ് ശരിയായി ചലിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.

2018 നവംബറിലാണ് അപകടമുണ്ടായത്. വായയുടെ പുനര്‍നിര്‍മാണ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തുകയായിരുന്നു. സംസാരത്തിലുമുള്ള പ്രശ്‌നങ്ങള്‍ കൂടാതെ, തന്റെ രൂപത്തെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും വായ വിരൂപമായതിനാല്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

എനിക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല. എല്ലാ പ്രതീക്ഷകളും പോയി. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതോടെ എല്ലാം മാറി എന്ന് യുവാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button