Latest NewsKeralaNews

കെഎം ബഷീറിന്റെ കൊലപാതകം: തുടക്കം മുതല്‍ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, ഗുരുതര കണ്ടെത്തലുകളുമായി അന്തിമ കുറ്റപത്രം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. അമിത വേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമന്‍, തുടക്കം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന ഗുരുതര കണ്ടെത്തലുകള്‍ കുറ്റപത്രത്തിലുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

അമിതവേഗതയില്‍ വാഹനം ഓടിച്ച് ബൈക്കില്‍ യാത്ര ചെയ്ത കെ.എം ബഷിറിനെ ഇടിച്ചിട്ട ശേഷം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് കള്ളം പറഞ്ഞതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗുരുതര പരിക്കൊന്നും ഇല്ലാതിരുന്നിട്ടും ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യണമെന്ന് ശ്രീറാം ആവശ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ വെച്ച് മദ്യത്തിന്റെ അംശം കുറയുന്നത് വരെ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്‍റെ വാദങ്ങൾ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ. കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസീനും ഈ മാസം 24ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button