Latest NewsFootballNewsSports

പെപിന്റെ വാശിയില്‍ തകര്‍ന്നടിഞ്ഞ് സിറ്റി ; പെപ് യുഗത്തിന് അവസാനം ?

മാഞ്ചസ്റ്റര്‍ സിറ്റിയുടെ യൂറോപ്പിലെ വിലക്ക് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഒന്നുമായിരിക്കില്ല നല്‍കുന്നത്. അതില്‍ പ്രധാനം പെപ് ഗ്വാര്‍ഡിയോള തന്നെയാകും. കാരണം ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയില്‍ ഇത്ര വലിയ ശിക്ഷ ലഭിക്കാന്‍ ഗ്വാര്‍ഡിയോള തന്നെയാണ് പ്രധാന കാരണം എന്നാണ് സിറ്റിയുടെ ഉടമകള്‍ വിലയിരുത്തുന്നത്. മികച്ച താരങ്ങളെ എന്ത് വില കൊടുത്തും വാങ്ങണമെന്ന പെപിന്റെ വാശിക്കു വഴങ്ങിയ സിറ്റി ഗ്രൂപ്പ് ലോകത്തെ തന്നെ ഏറ്റവും സമ്പന്ന സ്‌ക്വാഡാക്കി സിറ്റിയെ മാറ്റി.

ഇത് രണ്ട് സീസണില്‍ തുടര്‍ച്ചയായ പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടാനും സിറ്റിയെ സഹായിച്ചെങ്കിലും ഈ സീസണിന്റെ തുടക്കം മുതല്‍ സിറ്റിക്ക് പിഴക്കാന്‍ തുടങ്ങി. പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമാകും എന്ന് ഉറപ്പായപ്പോള്‍ തന്നെ പെപിന്റെ ഭാവി സംശയത്തില്‍ ആയിരുന്നു. ആ സമയത്താണ് ഈ വിലക്കും വരുന്നത്. ഗ്വാര്‍ഡിയോളയുടെ സിറ്റിയിലെ അന്ത്യമാകും ഇത് എന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്. എന്തായാലും പണം വാരി എറിഞ്ഞ് കപ്പ് ഉയര്‍ത്തുന്ന പെപ് ശൈലിക്ക് തന്നെ വലിയ തിരിച്ചടിയായി ഈ യുവേഫ വിധി മാറും. പെപിന്റെ ഭാവി മാത്രമല്ല സിറ്റിയിലെ പല പ്രധാന താരങ്ങളും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഇല്ലായെങ്കില്‍ ക്ലബ് വിട്ടേക്കും. യുവന്റസിലേക്ക് പെപ് എത്തും എന്നും കഴിഞ്ഞ ആഴ്ചകളില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button