Life Style

കറിവേപ്പിലയുടെ ഗുണങ്ങള്‍

കറിവേപ്പില ധാരാളം ഗുണങ്ങളുള്ള ഒന്നാണെന്ന് നമുക്കറിയാം. വലിയൊരു പരിധി വരെ എല്ലാ കറികളിലും ഇത് ചേര്‍ക്കുന്നതിന് പിന്നിലെ കാരണം തന്നെ ഈ എണ്ണമറ്റ ഗുണങ്ങളാണ്. എന്നാല്‍ കറികളില്‍ ചേര്‍ത്ത് കഴിക്കുക മാത്രമല്ല, വെറുതെ ചവച്ച് ഇതിന്റെ നീര് ഇറക്കുന്നതും വളരെ ഉത്തമമാണ്. അതും രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ ഇത് ശീലമാക്കിയാല്‍ പല ഗുണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

മുടികൊഴിച്ചിലുണ്ടെങ്കില്‍ അത് തടയാന്‍ ഈ പതിവ് നിങ്ങളെ സഹായിക്കും. രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. അല്‍പം കഴിഞ്ഞ ശേഷം കുറച്ച് കറിവേപ്പിലയെടുത്ത് വായിലിട്ട് വെറുതെ ചവയ്ക്കാം. ഇതിന്റെ നീരിറക്കുകയും ചണ്ടി തുപ്പിക്കളയുകയും ആവാം. ഇതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞിട്ടേ പ്രഭാതഭക്ഷണം കഴിക്കാവൂ. കറിവേപ്പിലയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ഫോസ്ഫറസ്, അയേണ്‍, കാത്സ്യം, നികോട്ടിനിക് ആസിഡ് എന്നിവയാണ് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നത്. </p>

കറിവേപ്പില ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും വളരെയധികം സഹായിക്കാറുണ്ട്. പതിവായി മലബന്ധമുണ്ടാകാറുള്ളവരാണെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവച്ചുനോക്കൂ, ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാനാകും.

ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അകാരണമായ ക്ഷീണവും ഓക്കാനിക്കാനുള്ള തോന്നലുമെല്ലാം ഉണ്ടാകാറുണ്ട്. ‘മോണിംഗ് സിക്ക്നെസ്’ എന്നാണിത് അറിയപ്പെടുന്നത്. അത്തരം പ്രശ്നങ്ങളുള്ളവര്‍ക്കും ഈ പതിവ് ഏറെ ഉപകാരപ്രദമാണ്.

വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്കും പുതുതായി ഈ പതിവ് ആകാവുന്നതാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും. ഇതെല്ലാം ക്രമേണ വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണെന്ന് മനസിലാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button