Latest NewsIndiaNews

സൈന്യത്തിൽ വനിതകളെയും ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ സൈന്യത്തിൽ വനിതകളെ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ല. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

വനിതാ ഓഫിസർമാരെ സേനയിലെ കമാൻഡിങ് ഓഫിസർമാരായിട്ട് സ്വീകരിക്കാൻ പ്രധാനമായും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ മാനസികമായി തയ്യാറായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button