Latest NewsNewsIndia

ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവിന്റെ അഭ്യാസപ്രകടനം, ഒടുവില്‍ താഴേക്ക് ; വീഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

സമൂഹമാധ്യമങ്ങളില്‍ ടിക് ടോക്ക് വീഡിയോകളാണ് ഇപ്പോള്‍ താരം. ഇതിന് വേണ്ടി എന്ത് റിസ്‌ക്കെടുക്കാനും ഇപ്പോള്‍ ആളുകള്‍ തയ്യാറാണ്. ഇത്തരം റിസ്‌ക്കുകള്‍ പലപ്പോഴും ജീവന് തന്നെ ഭീഷണി ആകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഞെട്ടിപ്പിക്കുന്നൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഒരു നിമിഷമെങ്കിലും തലയില്‍ കൈവച്ചു പോകുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഓടുന്ന ട്രെയിനില്‍ ഡോറിനടുത്തായി തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വീഡിയോയിലുള്ളത്. ഇതിനിടെ നിലത്ത് കാല്‍ മുട്ടിക്കാനുള്ള ശ്രമവും ഈ യുവാവ് നടത്തുന്നുണ്ട്. ഒറ്റക്കാലില്‍ നിന്നായിരുന്നു അഭ്യാസം. അതിനിടെ കാല്‍ വഴുതി ഇയാള്‍ ട്രെയിനിന് ആടിയിലേക്ക് തെറിച്ച് വീണു. ട്രെയിനിനടിയില്‍ അകപ്പെട്ടുവെങ്കിലും നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാം.

ട്രെയിനിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇയാള്‍ വീഴുന്നതുകണ്ട് ഞെട്ടുന്ന സഹയാത്രികരേയും വീഡിയോയില്‍ കാണാം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നത് ധീരതയൊന്നുമല്ല. അത് വിഢിയുടെ ലക്ഷണമാണ്’ എന്നാണ് ഗോയല്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button