Latest NewsNewsInternational

സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന നാലു സ്ത്രീകളുള്‍പ്പെട്ട സംഘം പിടിയില്‍

കൊച്ചി: സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘം അറസ്റ്റില്‍. സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്തും കള്ളപ്പണക്കടത്തും നടത്തുന്ന നാല് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. 58 ലക്ഷം രൂപയുടെ ഒന്നേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് നാല് പേര്‍ ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. ക്വലാലംപൂരില്‍ നിന്ന് അടിവസ്ത്രത്തില്‍ 450 ഗ്രാം ആഭരണങ്ങള്‍ ഒളിപ്പിച്ച് കടത്തിയ കൊല്ലം സ്വദേശിനിയാണ് അറസ്റ്റിലായവരില്‍ ഒരാള്‍.

ക്വാലാലംപൂര്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പറയുന്നു. ഇവിടെ നിന്ന് കൊല്ലം സ്വദേശിനിയെ കൂടാതെ 400 ഗ്രാം സ്വര്‍ണ്ണം കടത്തിയ ചെന്നൈ സ്വദേശിനിയും പിടിയിലായി. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 900 ഗ്രാം സ്വര്‍ണ്ണം കമ്പികളാക്കി ചെമ്പ് പൂശി വെള്ളി നിറം പെയ്ന്റ് ചെയ്ത് പൂക്കള്‍ വയ്ക്കുന്ന ബാസ്‌ക്കറ്റ് രൂപത്തില്‍ ആക്കി കടത്തിയ കോഴിക്കോട് നീലേശ്വരം സ്വദേശിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ഇവരെ കൂടാതെ മൂന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപയും 7800 അമേരിക്കന്‍ ഡോളറും കടത്താന്‍ ശ്രമിച്ച 75കാരിയായ അമേരിക്കന്‍ സ്വദേശിനിയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. ക്വാലാലംപുരിലേക്ക് 7000 ഡോളര്‍ കടത്താന്‍ ശ്രമിച്ച സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button