Latest NewsNewsFootballSports

സാരിയോട് സോറി പറഞ്ഞ് ക്ലോപ്പ്

യുവന്റസ് പരിശീലകനായ മൗറീസിയോ സാരിയോട് ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്പ് മാപ്പ് പറഞ്ഞു. യുവന്റസിനെ പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് ക്ലോപ്പ് മാപ്പ് പറഞ്ഞത്. ഇറ്റലിയില്‍ യുവന്റസിന് 10 പോയന്റ് ലീഡ് ഇല്ലാത്തത് തന്നെ ആദ്ഭുതപ്പെടുത്തുന്നു എന്നാണ് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് മുന്‍പ് പറഞ്ഞത്. എന്നാല്‍ തനിക്ക് സാരിക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പെട്ടന്ന് മനസില്‍ തോന്നിയത് പറഞ്ഞതാണെന്നും ക്ലോപ്പ് പറഞ്ഞു.

മറ്റ് പരിശീലകരെ പോലെ മൈന്റ് ഗെയിമുകള്‍ ഒന്നുമറിയില്ലെന്നും പെട്ടെന്നുള്ള പ്രതികരണമായിരുന്നെന്നും ക്ലോപ്പ് കൂട്ടിച്ചെര്‍ത്തു. എന്നാല്‍ ക്ലോപ്പിന്റെ പരാമര്‍ശങ്ങളോട് സാരി ഇതുവരെ പ്രതികരിച്ചില്ല. അതേ സമയം ഇറ്റലിയിലെ കിരീടപ്പോരാട്ടം കനക്കുന്നുണ്ടെന്നും കോണ്ടെയുടെ ഇന്ററും ലാസിയോയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ക്ലോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button