KeralaLatest NewsNews

ഈ ഹൈബിക്ക് എന്താ പ്രശ്നം? കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് പ്രതികരണവുമായി മാല പാര്‍വതി

കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിന് പിന്തുണയുമായി നടി മാലാ പാര്‍വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ലെന്ന് അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാല്‍ പറ്റില്ല അല്ലെയെന്നും മാലാ പാർവതി പറയുന്നു.

Read also: കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകം , കൊലപ്പെടുത്തിയ ആളെ കണ്ടെത്തി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ല. പ്രത്യേകിച്ച്‌, പണം ഇടപാടില്‍ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവര്‍ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാല്‍ പറ്റില്ല അല്ലെ? എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങള്‍ക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.’

Tags

Related Articles

Post Your Comments


Back to top button
Close
Close