KeralaLatest NewsNews

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച പിണറായി സർക്കാർ കേരളത്തിൽ ശുചിമുറികൾ നിർമ്മിക്കുന്നു; തള്ളിക്കളഞ്ഞതെല്ലാം പിന്നീട് ഏറ്റെടുത്ത ചരിത്രമാണ് സിപിഎമ്മിനുള്ളതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച പിണറായി സർക്കാർ തന്നെ ഒടുവിൽ ശുചിമുറികൾ നിർമ്മിക്കാൻ ഒരുങ്ങുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. സംസ്ഥാനത്താകെ 12,000 ജോഡി ശുചിമുറികൾ നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനു മൂന്ന് സെന്റ് സ്ഥലം വീതം കണ്ടെത്താൻ സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Read also: ലോക കേരളാസഭയില്‍ വിളമ്പിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ് ഗ്രൂപ്പ്

പാതയോരങ്ങളിലെ സർക്കാർ ഭൂമിയാണ് പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. ശുചിമുറികളോടൊപ്പം ചില സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും. അതേസമയം കേന്ദ്ര സർക്കാർ സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയപ്പോൾ പരിഹസിച്ച പിണറായി സർക്കാർ തന്നെ ഈ പദ്ധതിയുമായി രംഗത്തെത്തിയത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. മുൻപ് തള്ളിക്കളഞ്ഞവയെല്ലാം പിന്നീട് ഏറ്റെടുത്ത ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button