Latest NewsNewsIndiaInternational

ട്രംപിനായി ആറടി ഉയരത്തില്‍ പ്രതിമ, വെള്ളിയാഴ്ചകളില്‍ ഉപവാസം, നിത്യപൂജ; പ്രതിമ പണിത ബുഷ കൃഷ്ണ ഇപ്പോള്‍ ട്രംപ് കൃഷ്ണന്‍, സംഭവം ഇങ്ങനെ

തെലങ്കാന: സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത ആരാധകര്‍ പ്രതിമ നിര്‍മ്മിക്കുകയും ആരാധിക്കുന്നതുമെല്ലാം പതിവാണ്. പ്രധാന മന്ത്രിയുടെ കടുത്ത ഒരു ആരാധകന്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിയുകയും അതില്‍ പൂജയും ആരാധനയും ഒക്കെ നടത്തിയത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി പ്രതിമ പണിത തെലുങ്കാന സ്വദേശിയെ പറ്റിയാണ്.

ഇയാള്‍ ട്രംപിനായി ആറടി ഉയരത്തിലാണ് പ്രതിമ പണിതിരിക്കുന്നത്. തെലങ്കാന സ്വദേശി ബുഷ കൃഷ്ണയാണ് നിര്‍മാതാവ്. വെള്ളിയാഴ്ചകളില്‍ ഉപവാസം, നിത്യപൂജയും നടത്താറുണ്ട് കക്ഷി. ട്രംപിനോടുള്ള ഭക്തി കാരണം ഗ്രാമവാസികള്‍ അദ്ദേഹത്തെ ട്രംപ് കൃഷ്ണന്‍ എന്നാണ് വിളിക്കുന്നത്. കൃഷ്ണയുടെ വസതി ട്രംപ് ഹൗസ് എന്നും അറിയപ്പെടുന്നു.

ട്രംപിനെ കാണാനായി നാലാം തവണയും കേന്ദ്ര സര്‍ക്കാരിനോട് അനുവാദം തേടിയിരിക്കുകയാണ് കൃഷ്ണ. വീടിനടുത്ത് പണിതിരിക്കുന്ന പ്രതിമയില്‍ എല്ലാ ദിവസവും പ്രാര്‍ഥനയും നടത്താറുണ്ട്.ഇന്ത്യ – യുഎസ് ബന്ധം ശക്തമായി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ട്രംപിന്റെ ദീര്‍ഘായുസ്സിനായി ഞാന്‍ ഉപവാസം അനുഷ്ഠിക്കാറുണ്ട്. ജോലി ചെയ്യുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ഥിക്കും. അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. എനിക്ക് അദ്ദേഹം ദൈവത്തെപ്പോലെയാണ്. അതിനാലാണ് പ്രതിമ പണിതതെന്നും കൃഷ്ണ പറഞ്ഞു. 15 തൊഴിലാളികള്‍ ഏകദേശം ഒരു മാസമെടുത്താണ് പ്രതിമ നിര്‍മിച്ചത് കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button