KeralaLatest NewsNews

കേരളത്തിലേത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭ ,കേരളം രാജ്യത്തിന് മാതൃക: ശിവരാജ് പാട്ടീൽ

ന്യൂ ഡൽഹി :  ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭയാണ് കേരളത്തിലേതെന്നും കേരളം രാജ്യത്തിന് മാതൃകയാണെന്നും മുൻലോകസഭാ സ്പീക്കർ ശിവരാജ് പാട്ടീൽ. ഭാരതീയ ഛാത്ര സൻസദിന്റെ 2019-ലെ ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ അവാർഡ് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read : കോണ്‍ഗ്രസിനെ ഞെട്ടിച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം : സ്വന്തം പാര്‍ട്ടി ഏതൊക്കെ സംസ്ഥാനത്താണ് ഭരിക്കുന്നതെന്നറിയാത്ത നേതാവാണ് രാഹുലെന്ന് ബിജെപിയുടെ ഒളിയമ്പ്

നിരവധി നടപടികളിലൂടെ കേരള നിയമസഭ രാജ്യത്തിന് മുന്നിൽ നടന്നിരിക്കുകയാണ്. സമ്പൂർണ്ണ കടലാസ് രഹിത സഭ, നിയമസഭാ സമിതികളുടെ പ്രവർത്തനം, സഭാ ടി.വി, നിയമനിർമ്മാണത്തിലെ ജനകീയ പങ്കാളിത്തം ഭരണഘടനാ സംരക്ഷണ പദ്ധതികൾ എന്നിങ്ങനെ കേരള നിയമസഭ കൈവരിച്ച നേട്ടങ്ങൾ അഭൂതപൂർവ്വമാണ്.
രാജ്യത്തിന്റെ വികസന സൂചികയിലും ഭരണ നിർവ്വഹണത്തിലും കേരള ഗവൺമെന്റ് ഇന്ന് മുന്നിലെത്തിയിരിക്കുന്നു. കേരളം ആരുഭരിക്കുന്നുവെങ്കിലും, ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം മുന്നിലാണെന്ന് പറയാതിരിക്കാനാകില്ല. ഭാരതീയ ഛാത്ര സൻസദിന്റെ അഭിനന്ദനങ്ങളും അനുമോദനങ്ങളും കേരള സർക്കാരിനെയും നിയമസഭയെയും അറിയിക്കണമെന്നും സ്പീക്കറോട് ശിവരാജ് പാട്ടീൽ അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button