Latest NewsIndiaNews

കോണ്‍ഗ്രസിനെ ഞെട്ടിച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം : സ്വന്തം പാര്‍ട്ടി ഏതൊക്കെ സംസ്ഥാനത്താണ് ഭരിക്കുന്നതെന്നറിയാത്ത നേതാവാണ് രാഹുലെന്ന് ബിജെപിയുടെ ഒളിയമ്പ്

ജയ്പൂര്‍: കോണ്‍ഗ്രസിനെ ഞെട്ടിച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം. രാജസ്ഥാനില്‍ പീഡനത്തിനിരയായ രണ്ടു ദളിതരുടെ വിഷയത്തിലാണ് രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന് തന്നെ തിരിച്ചടിയായിരിയ്ക്കുന്നത്. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണെന്ന് പോലും ഓര്‍ക്കാതെയുള്ള രൂക്ഷവിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. സ്വന്തം നേതാവിന്റെ വിമര്‍ശനം രാജസ്ഥാന്‍ കോണ്‍ഗ്രസ്സിനെ ശരിക്കും വെട്ടിലാക്കി. ഇതോടെയാണ് സ്വന്തം പാര്‍ട്ടി ഏതൊക്കെ സംസ്ഥാനത്താണ് ഭരിക്കുന്നതെന്നറിയാത്ത നേതാവെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തിയത്. സംസ്ഥാന വക്താവ് അമിത് മാളവ്യയാണ് രാഹുലിന് തക്കമറുപടിയുമായി രംഗത്തെത്തിയത്.

Read Also : കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം : ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി : പാര്‍ട്ടി നേതാക്കളില്‍ പലരും രഹസ്യമായി പറയുന്ന കാര്യം ശശി തരൂര്‍ പരസ്യമായി ഉന്നയിച്ചതില്‍ പലര്‍ക്കും ആശങ്ക

രണ്ടു ദളിത് യുവാക്കളെ ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടനെ ഒന്നും ആലോചിക്കാതെ രാഹുല്‍ പ്രസ്താവന നടത്തുകയായിരുന്നു. എന്തു സര്‍ക്കാരാണിത്. ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ അതീവ ദു:ഖിതനാണ്.സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ ഉടന്‍ കര്‍ശനനടപടിയെടുക്കണം’ രാഹുലിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു. എന്നാല്‍ രാജസ്ഥാനിലത് കോണ്‍ഗ്രസ്സിന്റെ നേരയുള്ള ശക്തമായ ആയുധമാക്കി പ്രതിപക്ഷം രംഗത്തിറങ്ങി. രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് നാഗൗറിലാണ് പ്രസ്തുത സംഭവം നടന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close