Latest NewsNewsFootballSports

ഫുട്‌ബോള്‍ ലോകത്തെ ഭാവി സൂപ്പര്‍ താരം ഇയാളാണ് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഭാവി ഫുട്‌ബോള്‍ താരത്തെ വെളിപ്പെടുത്തി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രഞ്ച് യുവ താരം എമ്പപ്പ ആണ് ഭാവിയിലെ ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരം എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. പി എസ് ജിയില്‍ അവസാന മൂന്ന് സീസണുകളിലായി കളിക്കുന്ന എമ്പപ്പെ ഇതുവരെ രണ്ട് ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ലോകകപ്പ് കിരീട നേട്ടത്തിലും എമ്പപ്പെ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇപ്പോള്‍ തന്നെ എമ്പപ്പെ വലിയ താരം ആണെന്നും ഇനി അങ്ങോട്ട് ഫുട്‌ബോളിനെ നയിക്കുക എമ്പപ്പെ ആയിരിക്കും എന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. കുട്ടിക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ആരാധകന്‍ ആയിരുന്നു എമ്പപ്പെ. ആ ക്രിസ്റ്റ്യാനോ തന്നെയാണ് ഇപ്പോള്‍ എമ്പപ്പെയെ പ്രശംസ കൊണ്ട് മൂടിയിരിക്കുന്നത്. പിഎസ്ജിയിലും ഫ്രാന്‍സിനായും മിന്നുന്ന ഫോമിലാണ് താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button