Latest NewsIndia

മാർച്ച് അവസാനത്തിനുള്ളിൽ ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, ഇല്ലെങ്കില്‍ ജോലി തെറിക്കും: വിവാദ ഉത്തരവുമായി കമൽനാഥ്‌

മാര്‍ച്ച്‌ അവസാനത്തേയ്ക്ക് ഇത്തരത്തില്‍ ഒരാളെ എങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കാത്ത പക്ഷം നിര്‍ബന്ധിത വിരമിക്കലിന് തയാറാകണമെന്നും ഉത്തരവിലുണ്ട്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു. ആരോഗ്യ വകുപ്പിലെ പുരുഷ ജീവനക്കാര്‍ക്കു വേണ്ടിയാണ് പുതിയ ഉത്തരവ്. ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നാണ് പുരുഷ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറപ്പെടുവിപ്പിച്ച ഉത്തരവിലുളളത്. മാര്‍ച്ച്‌ അവസാനത്തേയ്ക്ക് ഇത്തരത്തില്‍ ഒരാളെ എങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കാത്ത പക്ഷം നിര്‍ബന്ധിത വിരമിക്കലിന് തയാറാകണമെന്നും ഉത്തരവിലുണ്ട്.

പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തണമെന്നാണ് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്തം. ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചുവെയ്ക്കുമെന്നും അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയാറെടുത്ത് കൊള്ളാനുമാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് വിവരം.

മുറിയില്‍ നിന്നിറങ്ങുമ്പോള്‍ കടന്നുപിടിച്ചു ചുംബിച്ചു,ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പുതിയ ലൈംഗികാരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 നാണ് മധ്യപ്രദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.അതേസമയം ബോധവത്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്‍എച്ച്‌എം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രഗ്യ തിവാരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button