Jobs & Vacancies

ജലനിധിയിൽ സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്

മലപ്പുറം, പാലക്കാട് ജില്ലകളിൽ ജലനിധി ഒന്നാംഘട്ടത്തിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതികളിൽ ഭാഗികമായോ പൂർണമായോ പ്രവർത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു.
എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും ജലനിധി പദ്ധതിയിൽ ടീം ലീഡർ/ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ ബി.എസ്.ഡബ്ല്യു/ ബി.എ സോഷ്യോളജിയിലോ സോഷ്യൽ സയൻസിലോ ഉള്ള ബിരുദവും ജലനിധി പദ്ധതിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉൾപ്പെടെ സാമൂഹിക വികസന പദ്ധതികളിൽ അഞ്ച് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന കെ.ആർ.ഡബ്ല്യു.എസ്.എ യുടെ റീജിയണൽ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിൽ രേഖകൾ സഹിതം 28ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in, ഫോൺ:0483-2738566.

shortlink

Related Articles

Post Your Comments

Related Articles


Back to top button