Latest NewsNewsIndia

ഇന്ത്യയിലെത്തുന്ന മെലാനിയാ ട്രംപിന് പ്രധാനമന്ത്രി നൽകുന്നത് വക ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക് സാരി

ഗുജറാത്ത്: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നൽകുന്നത് വക ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക് സാരി. ഏറ്റവും വില കുറഞ്ഞ പട്ടോള സാരിക്ക് ഒന്നര ലക്ഷം രൂപയോളം വില വരും. ഓര്‍ഡര്‍ നല്‍കി ഒരുവര്‍ഷത്തോളം സമയം കഴിഞ്ഞാലാണ് ഇത് ലഭിക്കുക. മികച്ച വിഭാഗത്തിലുള്ള പട്ടോള സാരിയുടെ വില ആരംഭിക്കുന്നത് 3 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും മികച്ച പട്ടോള സാരിക്ക് 7 ലക്ഷം രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ട്.

Read also: ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി അജ്ഞനാണ്; ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ

ഗുജറാത്തിലെ പാട്ടന്‍ നഗരത്തില്‍ ഓര്‍ഡറുകള്‍ അനുസരിച്ച്‌ മാത്രമാണ് ഈ സാരികൾ നിർമ്മിക്കുന്നത്. പട്ടോള സാരിയുടെ പകുതി നെയ്തെടുക്കാന്‍ തന്നെ ആറ് മാസമാണ് എടുക്കുന്നത്. യന്ത്രങ്ങളോ കംപ്യൂട്ടര്‍ ഡിസൈനുകളോ പട്ടോള സാരിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കില്ല. നൂലുകളില്‍ ചായം പിടിക്കാന്‍ തന്നെ 70 ദിവസത്തില്‍ അധികം വേണമെന്നാണ് നെയ്ത്തുകാര്‍ പറയുന്നത്. മുന്നൂറ് വര്‍ഷം വരെ സാരിയുടെ നിറം മങ്ങില്ലെന്നും നെയ്ത്തുകാർ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button