KeralaLatest NewsNews

വീട്ടമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റി തലയ്ക്ക് അടിച്ചു മാലകവര്‍ന്ന കേസില്‍ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയില്‍

തൃശൂര്‍: വീട്ടമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി കഴുത്തില്‍ കയറിട്ടു കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു മാല കവര്‍ന്ന കേസില്‍ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിലായി. തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലം പാഴേരിയില്‍ ജാഫര്‍ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഒന്‍പതിന് പത്താഴക്കുണ്ട് ഡാമിനു സമീപമാണു സംഭവം. പൂമല വട്ടായി കരിമ്പത്ത് പരേതനായ ബാലന്റെ ഭാര്യ സുശീലയെ (70) ആണ്‌ ഇവർ ആക്രമിച്ചത്. ബസ് കാത്തു നിന്ന സുശീലയെ ജാഫറും സിന്ധുവും കൂടിനിര്‍ബന്ധിച്ച്‌ ഓട്ടോയില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button