Latest NewsNewsIndia

ഹോസ്റ്റലില്‍ തീപിടിത്തം: മൂന്നു യുവതികള്‍ വെന്തു മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

ചണ്ഡീഗഢ്: ഹോസ്റ്റലിലെ തീപിടിത്തത്തില്‍ മൂന്നു യുവതികള്‍ വെന്തു മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്. ചണ്ഡീഗഢിലെ ഹോസ്റ്റലിലാണ് അത്യാഹിതം ഉണ്ടായത്. സെക്ടര്‍-32ലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്നവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. നാലു അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button