Latest NewsNewsIndia

ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം

 

ഛണ്ഡീഗഡ്: ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്തു. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 115-ാമത് ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വിമാനത്താവളത്തിന്റെ പേര് പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

Read Also: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ആകാശ് ബൈജൂസ്

കഴിഞ്ഞ സെപ്റ്റംബര്‍ 28-നായിരുന്നു ഭഗത് സിംഗിന്റെ 115-ാം ജന്മവാര്‍ഷികം. അന്ന് തന്നെ ഛണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റിയതായി മോദി പറഞ്ഞിരുന്നു. നേരത്തെ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ തീരുമാനമായിരുന്നു.

സാധാരണയായി വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നിയമസഭയില്‍ പാസാക്കുന്ന പ്രമേയത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദ്ദേശിക്കും.തുടര്‍ന്ന് അന്തിമ അനുമതിക്കായി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കും. തുടര്‍ന്ന് പുനര്‍നാമകരണം ചെയ്തായി വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button