Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ആകാശ് ബൈജൂസ്

2023 ഓഗസ്റ്റ്- സെപ്തംബർ കാലയളവിലാണ് ഐപിഒ നടത്താൻ തീരുമാനിച്ചിരിക്കുന്നത്

പ്രാഥമിക ഓഹരി വിൽപ്പന നടത്താനൊരുങ്ങി ആകാശ് എജുക്കേഷണൽ സർവീസസ്. ബൈജൂസിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ശൃംഖലയാണ് ആകാശ് എജുക്കേഷണൽ സർവീസസ് . റിപ്പോർട്ടുകൾ പ്രകാരം, ഐപിഒയിലൂടെ ഒരു ബില്യൺ ഡോളറോളം (ഏകദേശം 8,000 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2023 ഓഗസ്റ്റ്- സെപ്തംബർ കാലയളവിലാണ് ഐപിഒ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, 3.5 ബില്യൺ ഡോളർ മുതൽ 4 ബില്യൺ ഡോളർ വരെയാണ് ആകാശ് ബൈജൂസിന്റെ മൂല്യം കണക്കാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആകാശ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ലിസ്റ്റിംഗ് കഴിഞ്ഞതിനുശേഷം മാത്രമാണ് മാതൃ കമ്പനിയായ ബൈജൂസ് ഐപിഒ ആരംഭിക്കുക.

Also Read: ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ

കഴിഞ്ഞ വർഷമാണ് ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്. 950 മില്യൺ ഡോളറായിരുന്നു ഇടപാട് മൂല്യം. ബെംഗളൂരു ആസ്ഥാനമായി 1988- ലാണ് ആകാശ് ആദ്യമായി പ്രവർത്തനമാരംഭിച്ചത്. നിലവിൽ, ആകാശിന് രാജ്യത്തുടനീളം ഇരുന്നൂറിലധികം കേന്ദ്രങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button