Latest NewsNewsIndia

പട്ടികള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മാണ്ഡ്യ•യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. മനുഷ്യ ശരീര ഭാഗങ്ങള്‍ തിന്നുന്ന നായ്ക്കളെ ഹെമ്മിഗെ ഗ്രാമവാസികൾ കണ്ടെത്തിയതിനെത്തുടർന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിന്റെ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നായ്ക്കൾ മനുഷ്യ മാംസം പോലെ കാണപ്പെടുന്ന വസ്തു ഭക്ഷിക്കുന്നത് കണ്ടു. സംഭവ സ്ഥലത്തെത്തിയ അവര്‍ മുതിര്‍ന്നവരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അവരെത്തി നോക്കുമ്പോള്‍, ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു. ‘മൃതദേഹം കഷണങ്ങളാക്കി, ചാക്കിൽ നിറച്ച് കുറ്റിക്കാട്ടിൽ എറിഞ നിലയിലായിരുന്നു.’- ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ക്കായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button