Jobs & Vacancies

പ്രിൻസിപ്പാൾ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും പ്രിൻസിപ്പാൾ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം ഓണറേറിയം 20,000 രൂപ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ, എന്നിവ 29ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.

shortlink

Related Articles

Post Your Comments

Related Articles


Back to top button