Latest NewsNewsInternational

ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം നടത്തി കുറേയെണ്ണത്തിനെ കൊല്ലണം : തീവ്രവാദ നിലപാടുള്ള യുവതിയുടെ വെളിപ്പെടുത്തല്‍

 

ലണ്ടന്‍ : ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം നടത്തി കുറേയെണ്ണത്തിനെ കൊല്ലണം, തീവ്രവാദ നിലപാടുള്ള യുവതിയുടെ വെളിപ്പെടുത്തല്‍. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയര്‍ ദിവസങ്ങളില്‍ ലക്ഷ്യമിടണം- ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറന്‍ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങള്‍ കണ്ട് ഞെട്ടിയത് യു.കെയിലെ കോടതിയും. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൂട്ടാളികളെന്ന് ധരിച്ചു സഫിയ അമിറ പദ്ധതികളുടെ വിവരങ്ങള്‍ നല്‍കിയത്. ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയയെ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ കുറ്റക്കാരിയായി കോടതി കണ്ടെത്തി.

ഭീകരാക്രമണത്തിന് ഒരുക്കങ്ങള്‍ നടത്തിയതായി സഫിയ കുറ്റസമ്മതം നടത്തി. ഐഎസിനോടുള്ള കൂറ് വെളിവാക്കുന്ന പ്രതിജ്ഞ സഫിയ നടത്തിയതായും ഭീകരരുമായി ബന്ധപ്പെട്ട രേഖകള്‍ ചാറ്റിങ് ആപ്പായ ടെലഗ്രാമില്‍ അവര്‍ പങ്കുവച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനും ഒക്ടോബറിനും ഇടയില്‍ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനായി വലിയ ഗവേഷണം തന്നെ ഇവര്‍ നടത്തി. സെന്‍ട്രല്‍ ലണ്ടനിലെത്തിയ സഫിയ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചാണു ലക്ഷ്യമിടേണ്ട പ്രദേശങ്ങള്‍ നിരീക്ഷിച്ചത്.

സെന്റ് പോള്‍സ് പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തി കഴിയുന്നത്രയും പേരെ കൊല്ലുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സഫിയ കോടതിയില്‍ പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ചു രണ്ടു പേരോടു പറഞ്ഞതാണ് ആക്രമണത്തിനു മുന്‍പേ സഫിയയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്ന വിദഗ്ധനായ ഒരാളോടും അദ്ദേഹത്തിന്റെ ഭാര്യയോടുമായിരുന്നു സഫിയ പദ്ധതികള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സത്യത്തില്‍ ഇവര്‍ വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button