Latest NewsIndia

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ സംഘർഷം പടരുന്നു, ജാഫറാബാദിന് സമീപത്തും യുപിയിലെ അലിഗഢിലും സംഘര്‍ഷം

ജഫര്‍ബാദില്‍ റോഡുകള്‍ തടഞ്ഞ് പ്രകടനം നടത്തുകയായിരുന്നു കലാപകാരികള്‍. ഈ സമയത്താണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലി പ്രദേശത്ത് കൂടി കടന്നു പോയത്. എന്നാല്‍ കലാപകാരികള്‍ റാലി തടയുകയും റാലിക്ക് നേരെ കല്ലേറ് നടത്തുകയും ആയിരുന്നു.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ സംഘര്‍ഷം. പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവർ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ഒരുവിഭാഗം നടത്തിയ റാലിയെ ലക്ഷ്യമിട്ട് കല്ലേറ് നടത്തുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി പ്രാദേശിക നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിലായിരുന്നു റാലി. ഇതാണ് അവസാനം സംഘര്‍ഷത്തില്‍ കലാശിച്ചത്.കല്ലേറില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജഫര്‍ബാദിലെ മെട്രോ സ്‌റ്റേഷന് സമീപം വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം.

ജഫര്‍ബാദില്‍ റോഡുകള്‍ തടഞ്ഞ് പ്രകടനം നടത്തുകയായിരുന്നു കലാപകാരികള്‍. ഈ സമയത്താണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലി പ്രദേശത്ത് കൂടി കടന്നു പോയത്. എന്നാല്‍ കലാപകാരികള്‍ റാലി തടയുകയും റാലിക്ക് നേരെ കല്ലേറ് നടത്തുകയും ആയിരുന്നു. സ്ഥലം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് മൗജ്പുര്‍- ബബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളും താത്കാലികമായി അടച്ചിട്ടിട്ടുണ്ട്. പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. പ്രകടനത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസ് പുന:സ്ഥാപിച്ചു.

പൗ​ര​ത്വ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം; ഡൽഹിയിൽ ചേ​രി​തി​രി​ഞ്ഞ് ക​ല്ലെ​റി​ഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെ സമരം തുടങ്ങി. ദേശീയ പതാകകളേന്തി ആസാദി മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ സമരം തുടങ്ങിയത്. കൂടുതല്‍ സ്ത്രീകളും കുട്ടികളും വൈകാതെ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇതോടെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന്‍ ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചിരുന്നു.

 കല്ലേറ് നടത്തുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.നിരവധി ആളുകൾക്ക് കല്ലേറിൽ പരിക്കേറ്റതായാണ് റിപോർട്ടുകൾ. അതിനിടെ, യുപിയിലെ അലിഗഢില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസിനുനേരെ കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തേണ്ടി വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷത്തിനിടെ ഒരു പോലീസ് വാഹനം തകര്‍ത്തു. ഏതാനും പ്രക്ഷോഭകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദ്രുതകര്‍മ സേനയെ പ്രദേശത്ത് വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button