Latest NewsBikes & ScootersNewsAutomobile

കിടിലൻ ലുക്കിൽ വമ്പൻ മാറ്റങ്ങളുമായി പുതിയ പാഷന്‍ പ്രോ ബിഎസ് 6 മോഡൽ വിപണിയിൽ എത്തിച്ച് ഹീറോ

കിടിലൻ ലുക്കിൽ വമ്പൻ മാറ്റങ്ങളുമായി പുതിയ പാഷന്‍ പ്രോ ബിഎസ് 6 മോഡൽ വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്. ജയ്പൂരില്‍ നടന്ന പരിപാടിയിലാണ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിൾ വിഭാഗത്തിൽപ്പെട്ട ബൈക്കിനെ അവതരിപ്പിച്ചത്.

PASSION PRO BS6 2

നിലവിലെ മോഡലിൽ നിന്നും രൂപകൽപ്പനയിൽ ഏറെ മാറ്റം വരുത്തിയിട്ടുണ്ട്. ട്രിപ്പിള്‍ ടോണ്‍ പെയിന്റ് തീം, അപ്ഗ്രേഡ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ് ലാംപ്,ടെയിൽ ലാംപ് എന്നിവ പ്രധാന പ്രത്യേകതകൾ. 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ ബിഎസ് 6 എൻജിൻ 7,500 ആര്‍പിഎമ്മില്‍ 9.15 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.79 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നു.

സെല്‍ഫ്-ഡ്രം-അലോയ്, സെല്‍ഫ്-ഡിസ്‌ക്-അലോയ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ബൈക്കിന് 64,990 രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കും. സ്പോര്‍ട്സ് റെഡ്, ടെക്നോ ബ്ലൂ, മൂണ്‍ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നി നാല് പുതിയ കളര്‍ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാകും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button