KeralaLatest NewsNews

വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: പുന്നയൂര്‍ക്കുളം ചെറായിയില്‍ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന് കൊലപ്പെടുത്തിയത്. യൂസഫും ഭാര്യ സുലേഖയും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button