Latest NewsNewsIndia

സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടൽ, 27 കാരൻ പിടിയിൽ

ചെന്നൈ: സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത കേസില്‍ 27 വയസ്സുകാരന്‍ പിടിയില്‍. ഇയാളുടെ തട്ടിപ്പിനിരയായ പി.ഉദയ് രാജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തിരുനെല്‍വേലി സ്വദേശിയും ബി.ടെക്ക് ബിരുദധാരിയുമായ വല്ലാള്‍കുമാര്‍ റീഗനെയാണ് ചെന്നൈ മൈലാപ്പുര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ലൊക്കാന്റോ ആപ്പ് ഉപയോഗിക്കുന്നവരെയാണ് റീഗന്‍ തട്ടിപ്പിനിരയാക്കിയിരുന്നത്. ഇതുവഴി അടുപ്പം സ്ഥാപിക്കുന്ന പുരുഷന്മാരുമായി സെക്‌സ് ചാറ്റ് ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു.

ഇത്തരത്തില്‍ 350 ലേറെ പേരില്‍നിന്ന് ഇയാൾ പണം കൈക്കലാക്കിയിട്ടുണ്ട്. റീഗന്റേത് സ്ത്രീശബ്ദമായതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. മറ്റുസ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് ഇയാള്‍ അയച്ചുനല്‍കിയിരുന്നത്.

പീന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. പോലീസിന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം ദുരുപയോഗം ചെയ്താണ് ഇയാള്‍ വ്യാജ പരാതികള്‍ നല്‍കിയിരുന്നതെന്നും പോലീസ് അറിയിച്ചു. ഈ പരാതിയുടെ കോപ്പി കാണിച്ചാണ് ഭീഷണി.

Tags

Related Articles

Post Your Comments


Back to top button
Close
Close