Latest NewsNewsIndia

മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും, സംഭവമിങ്ങനെ

ബംഗളൂരു: തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള്‍ പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ് ഇവരുടെ മാര്‍ഗങ്ങളും. അത്തരത്തില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിച്ച വഴി കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വിവാഹക്ഷണക്കത്തില്‍ മയക്കുമരുന്ന് കടത്താനാണ് ശ്രമം നടന്നത്. എന്നാല്‍ ഇവരുടെ ഈ മാര്‍ഗവും പൊളിഞ്ഞു. എയര്‍ കാര്‍ഗോ വഴി ഓസ്ട്രേലിയയിലേക്ക് കടത്താന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍നിന്ന് അധികൃതര്‍ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുകോടി രൂപ വില വരുന്ന മയക്കുമരുന്നാണിത്. ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍.എന്നാല്‍ ഈ വിവാഹം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റാണ് എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിയത്. ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപരിശോധിക്കുകയായിരുന്നു.

മടക്കിവെയ്ക്കാവുന്ന ക്ഷണക്കത്തിന്റെ പുറംചട്ടയിലെ പേപ്പറുകള്‍ക്കിടയിലാണ് പ്ലാസ്റ്റിക് കവറില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എന്തായും നാളെ ഇനി ഇവര്‍ അമ്പരിപ്പിക്കാന്‍ എന്ത് മാര്‍ഗമാണ് തേടുന്നതെന്ന് നോക്കിയിരിക്കുകയാണ് അധികൃതര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button