Latest NewsNewsEntertainment

അമൃത സുരേഷും അഭിരാമിയും; പ്രിയസഹോദരിമാർ ഒരുമിച്ച് ബിഗ്‌ബോസിൽ

വൈൽഡ് കാർഡ് എൻട്രിയിലൂടെ ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും ബിഗ്‌ബോസിൽ. ഇവരോടൊപ്പം അസുഖം മൂലം വീട്ടിലേക്ക് മടങ്ങിയ സുജോ, സാന്ദ്ര, രഘു എന്നിവരും എത്തിയിരുന്നു. 50 ആമത്തെ എപ്പിസോഡിൽ പരിപാടി അവതരിപ്പിക്കാനെന്ന രീതിയിലാണ് ഇവരെ കൊണ്ടുവന്നത്. തുടർന്ന് ആഘോഷങ്ങൾക്കായി പാട്ടുകാർ എത്തുന്നുവെന്ന രീതിയിൽ ഇവരെ വീട്ടിലേക്ക് കയറ്റി വിടുകയും തുടർന്ന് ഇവർ മത്സരാർത്ഥികൾ ആണെന്ന് ബിഗ്‌ബോസ് അറിയിക്കുകയുമായിരുന്നു. എന്നാൽ ടാസ്‌കിലും നോമിനേഷനിലും എല്ലാം ഇവർക്ക് ഒരുമിച്ച് മാത്രമേ പങ്കെടുക്കാനാകു.

പ്രത്യേക ഗിഫ്റ്റ് അയക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ വീട്ടിലെ മത്സരാര്‍ത്ഥികളോട് പറഞ്ഞത്. ഇതിന് പിന്നാലെ അമൃതയും അഭിരാമിയും ഗിത്താറിസ്റ്റ് അനൂപും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു.എന്നാല്‍ കൂടെ വന്ന ഗിത്താറിസ്റ്റ് അനൂപ് തിരികെ പോയപ്പോള്‍ നല്ല മനുഷ്യര് വന്ന് പോയല്ലോ എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടുപേരും നേരത്തെ വീട്ടിലുണ്ടായിരുന്ന മൂന്നുപേരും കൂടി എത്തിയതോടെ വീട്ടില്‍ 12 പേരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button