Latest NewsNewsIndia

നമസ്‌തേ ട്രംപ്: ഇന്ത്യയെ വികസിത രാജ്യമെന്ന് ട്രംപ് പരാമര്‍ശിച്ചത് കമ്മ്യൂണിസ്റ്റുകാർക്ക് അംഗീകരിക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി

അഹമ്മദാബാദ്: മോദി സർക്കാർ ഒരുക്കിയ നമസ്‌തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൊട്ടേര സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ‘നമസ്‌തേ ട്രംപ്’ പരിപാടിക്കിടെ ഇന്ത്യയെ വികസിത രാജ്യമെന്ന് ട്രംപ് പരാമര്‍ശിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി യെച്ചൂരി രംഗത്തുവന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ‘വികസിത സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു. എന്നാൽ കമ്മ്യൂണിസ്റ്റുകാർക്ക് ഇത് അംഗീകരിക്കാനാകില്ല. വികസ്വര രാജ്യമെന്ന നിലയില്‍ ലഭിച്ചിരുന്ന പരിഗണനകളില്‍ നിന്നും ഇത് ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്നും ഇത് ഇന്ത്യയെ തളര്‍ത്തുമെന്നുമാണ് യെച്ചൂരി പറയുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്‍പ് തന്നെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. അമേരിക്ക പോലെയുള്ള ഒരു വികസിത രാജ്യം ഇന്ത്യയെയും തങ്ങളോടൊപ്പം പരിഗണിക്കുകയെന്നത് അഭിമാനമായി കണേണ്ടതിനു പകരം ഇതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അഭിനന്ദനം മാത്രമായാണ് യെച്ചൂരി ചുരുക്കി വ്യാഖ്യാനിക്കുന്നത്.

ALSO READ: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടില്‍ വെച്ച്‌ തന്നെ വെടിവെച്ചു കൊല്ലണം; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കർണാടക മന്ത്രിയുടെ കത്ത്

അമേരിക്കയും ട്രംപും ആഗോള പോലീസ് ചമയുകയാണെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ‘നമസ്‌തേ ട്രംപ്’ പരിപാടിയെ തമാശയെന്ന് വിശേഷിപ്പിച്ച യെച്ചൂരി ആക്ടിവിസ്റ്റുകള്‍ പരിപാടി ബഹിഷ്‌കരിച്ചതില്‍ സന്തോഷവും പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button