Latest NewsNewsDevotional

നല്ല വിദ്യാഭ്യാസമുണ്ട് എങ്കിലും ജോലി ലഭിച്ചില്ലേ? അനുയോജ്യമായ ജോലി ലഭിക്കാന്‍ ഈ മന്ത്രം ജപിച്ചോളൂ

വിദ്യാഭ്യാസത്തിന് ചേരുന്ന ജോലി ലഭിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അതിനായി പരിശ്രമിക്കുന്നവര്‍ക്ക് ഈശ്വരാധീനം ഉണ്ടായാല്‍ ഫലപ്രാപ്തി വളരംവേഗം ലഭിക്കും. അതിനായുള്ള മന്ത്രമാണ് പരിചയപ്പെടുത്തുന്നത്.

നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില്‍ ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില്‍ ജപിക്കണം. ജപിക്കുന്ന സമയത്ത് വെള്ളവസ്ത്ര മുടുത്താല്‍ വളരെ നന്ന്.

മന്ത്രം:

ഓം ത്വം നോ ആഗ്‌നേ സനയേ ധനാനാം

യശസം കാരും കൃണൂഹി സ്തവാനഃ

ഋധ്യാമ കര്‍മാപസാ നവേന

ദേവൈര്‍ദ്യാവാപൃഥിവീ പ്രാവതം നഃ

മന്ത്രാര്‍ഥം

ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്‍ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതിയ ഉദ്യോഗംകൊണ്ടു ഞാന്‍ സമൃദ്ധനാകട്ടെ. എന്റെ ഈ പുതിയ ജോലിയെ ഈശ്വരന്‍ രക്ഷിക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button