KeralaLatest News

സിബിഎസ്‌ഇ അംഗീകാരമില്ലാത്തത് മറച്ചുവച്ചു വിദ്യാര്‍ത്ഥികളെ വഞ്ചിച്ച സംഭവം, അരൂജ ലിറ്റില്‍ സ്റ്റാർസ് സ്‌കൂള്‍ മാനേജർ പോലീസ് കസ്റ്റഡിയിൽ

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നതോടെയാണ് വഞ്ചനാക്കുറ്റം ചുമത്തിയത്.

കൊച്ചി: സിബിഎസ്‌ഇ അംഗീകാരമില്ലാത്തത് മറച്ചുവച്ചു വിദ്യാര്‍ത്ഥികളെ വഞ്ചിച്ച കേസില്‍ അരൂജ ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ മാനേജര്‍ക്കെതിരെ വഞ്ചാനക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നതോടെയാണ് വഞ്ചനാക്കുറ്റം ചുമത്തിയത്.

എട്ടാംക്ലാസ് വരെ മാത്രമാണ് സ്‌കൂളിന് അംഗീകാരമുള്ള സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സെപ്റ്റംബറിലെ സ്‌കൂള്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നുവെന്നും എന്നിട്ടും അവര്‍ ഇത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളില്‍ എത്തിച്ചാണ് സ്‌കൂള്‍ അധികൃതര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. ഈതവണ സ്‌കൂൾ അനുമതി നിഷേധിച്ചിരുന്നു.

പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ പിഎസ്‍സിയുടെ പേര് ബോര്‍ഡുകളിലും പരസ്യങ്ങളിലും ചേര്‍ക്കുന്നത് തടയാൻ നടപടി : കമ്മീഷന്‍ യോഗത്തിലെ തീരുമാനമിങ്ങനെ

പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button