Latest NewsNewsIndia

ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി ട്രംപ്

അഹമ്മദാബാദ്•ഇന്ത്യയുടെ മത സൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. മ​ത​സൗ​ഹാ​ര്‍​ദം നി​ല​നി​ല്‍​ക്കു​ന്ന നാ​ടാ​ണ് ഇ​ന്ത്യ​യെ​ന്നും വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ള്‍ സാ​ഹോ​ദ​ര്യ​ത്തോ​ടെ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​ത് മാ​തൃ​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അഹമ്മാദാബാദിലെ മൊ​ട്ടേര സ്​റ്റേഡിയത്തില്‍ ‘നമസ്​തേ ട്രംപ്​’ റാലിയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്​തു സംസാരിക്കുകയായിരുന്നു ട്രംപ്​.

അമേരിക്ക ഇന്ത്യയുടെ വിശ്വസ്​തരായ സുഹൃത്തായിരിക്കും. അമേരിക്ക ഇന്ത്യയെ സ്​നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങള്‍ക്ക്​ മാതൃകയാണ്​. ജനാധിപത്യം നിലനിര്‍ത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും ട്രംപ്​ കൂട്ടിച്ചേര്‍ത്തു.

അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്നും പ്ര​തി​രോ​ധ മേ​ഖ​ല​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തി​ര്‍​ത്തി​യി​ലെ തീ​വ്ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്ന് ട്രം​പ് പാകിസ്ഥാനോട് ആ​വ​ശ്യ​പ്പെ​ദുകയും ചെയ്തു.

ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഭീ​ക​ര​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, ആ ​രാ​ജ്യ​വു​മാ​യി അ​മേ​രി​ക്ക​യ്ക്ക് ന​ല്ല സൗ​ഹൃ​ദ​മാ​ണെ​ന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button