UAELatest NewsNewsGulf

ദുബായില്‍ പ്രവാസി യുവാവിന് സെക്‌സ് വാഗ്ദാനം ചെയ്ത് കൊള്ള : കൊള്ളയടിച്ചത് യുവതിയുടെ നേതൃത്വത്തിലുള്ള സംഘം

ദുബായ് : പ്രവാസി യുവാവിന് സെക്സ് വാഗ്ദാനം ചെയ്ത് കൊള്ള : കൊള്ളയടിച്ചത് യുവതിയുടെ നേതൃത്വത്തിലുള്ള സംഘം. ദുബായിലാണ് സംഭവം. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാമറൂണ്‍ സ്വദേശിയായ യുവാവ് ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പിലെ ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ആ ദിവസം യുവാവിന് മുമ്പത്തെ ശമ്പളമടക്കം 5,500 ദിര്‍ഹം ലഭിച്ചിരുന്നു. ഇതില്‍ 2500 ദിര്‍ഹം ഷര്‍ട്ടിന്റെ പോക്കറ്റിലും ബാക്കിയുള്ള തുക അടിവസ്ത്രത്തിലുമാണ് സൂക്ഷിച്ചിരുന്നത്. വര്‍ക് ഷോപ്പില്‍ നിന്നിറങ്ങി സുഹൃത്തിന്റെ ഫ്‌ളാറ്റിലേയ്ക്കാണ് പോയത്. ഇതിനിടെ 23 വയസുള്ള ഒരു യുവാവ് തന്നെ സമീപിയ്ക്കുകയും വെറും 80 ദിര്‍ഹത്തിന് ലൈംഗിക ബന്ധത്തിന് ഒരു സ്ത്രീ തയ്യാറാണെന്ന് തന്നോട് പറയുകയും ചെയ്തു. ആ സമയം തന്നെ ഒരു നൈജീരിയന്‍ യുവതി കടന്നുവരികയും ചെയ്തു.

എന്നാല്‍ സെക്‌സിന് തനിയ്ക്ക് താല്‍പ്പര്യമില്ലെന്നും തനിയ്ക്ക് പോകണമെന്നും പറഞ്ഞപ്പോള്‍ അവര്‍ തടയുകയും തന്റെ പോക്കറ്റിലുണ്ടായിരുന്ന 2500 ദിര്‍ഹം എടുക്കുകയും ചെയ്തു. ഇതിനിടെ തന്നെ ബലമായി യുവതിയുടെ ഫ്‌ളാറ്റില്‍ എത്തിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മുറിയിലെത്തിച്ച അവര്‍ തന്നെ വിവസ്ത്രനാക്കി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് താന്‍ എങ്ങിനെയോ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് യുവാവ് കോടതിയില്‍ മൊഴി നല്‍കി

നൈജീരിയന്‍ യുവതിയ്‌ക്കെതിരെ ബലാത്സംഗത്തിനും അവിഹിത വേഴ്ചയ്ക്കും പണം തട്ടിയെടുത്തതിനും കേസ് എടുത്തിട്ടുണ്ട്. ഈ കേസ് ഇപ്പോള്‍ കോടതി പരിഗണനയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button