Latest NewsNewsSaudi ArabiaGulf

സൗദി അറബ്യയില്‍ തീപിടിത്തം : രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു

റിയാദ് : സൗദി അറബ്യയില്‍ തീപിടിത്തം, രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു. ഖുവൈസ ഡിസ്ട്രിക്റ്റിലെ രണ്ട് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കനത്ത പുക കാരണം 40ഉം 70ഉം വയസ് പ്രായമുള്ള സ്ത്രീകള്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു.

Also read : കൊറോണ വൈറസ് : രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ

വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡിഫന്‍സ് അധികൃതര്‍ ഫ്ലാറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നിസാര പരിക്കേറ്റ രണ്ട് സ്ത്രീകള്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി.

കഴിഞ്ഞ ദിവസം അല്‍സഹ്റാ ഡിസ്ട്രിക്റ്റിലെ ഒരു വ്യാപാര സ്ഥാപനത്തിലും തീപിടുത്തമുണ്ടായിരുന്നു. ഒരു ഇലക്ട്രോണിക്സ് കടയ്ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് സംഘമെത്തി തീയണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button