Latest NewsIndia

ഡല്‍ഹിയിലെ കലാപകാരികള്‍ നടത്തിയ ക്രൂരതകൾ ഞെട്ടിക്കുന്നത്, സ്വന്തം കടയിൽ ഇരുന്ന 19 കാരന്റെ തലയിൽ ഡ്രില്ലര്‍ കൊണ്ട് ആക്രമണം, മകന്റെ മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി

ബൈക്കിന് തീകൊളുത്തിയ കലാപകാരികള്‍ ഇതിനു സമീപത്തുവെച്ച്‌ വിനോദിന്റെ മൃതദേഹം വലിച്ചുകൊണ്ടു വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വിനോദ് എന്ന സാമൂഹ്യപ്രവര്‍ത്തകനെ കലാപകാരികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ബ്രഹ്മപുരിയിലെ ലെയ്ന്‍ നമ്പര്‍ 1ല്‍ 42കാരനായ വിനോദിനെ കലാപകാരികള്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ബൈക്കിന് തീകൊളുത്തിയ കലാപകാരികള്‍ ഇതിനു സമീപത്തുവെച്ച്‌ വിനോദിന്റെ മൃതദേഹം വലിച്ചുകൊണ്ടു വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഈ സമയം, അവിടെയുണ്ടായിരുന്ന കലാപകാരികള്‍ ‘നാരെ ഇ തക്ബീര്‍, അല്ലാഹു അക്ബര്‍’ എന്ന മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്വന്തം മകനു മുന്‍പില്‍വെച്ചാണ് വിനോദിനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ വിനോദിന്റെ മകനേയും കലാപകാരികള്‍ ആക്രമിച്ചിരുന്നു. ഇതുകൂടാതെ 19കാരനായ യുവാവിനെ കലാപകാരികള്‍ നീചമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.വിവേകിനെ ക്രൂരമായി കൊലപ്പെടുത്താനാണ് കലാപകാരികള്‍ ശ്രമിച്ചത്.

സ്വന്തം കടയില്‍ ഇരിക്കുകയായിരുന്ന വിവേകിനു നേരെ പാഞ്ഞടുത്ത കലാപകാരികള്‍ നീചമായി ആക്രമിക്കുകയായിരുന്നു. കലാപകാരികള്‍ വിവേകിന്റെ തലയില്‍ ഡ്രില്ലര്‍ ഉപയോഗിച്ച്‌ ആഞ്ഞടിച്ചു. ഇതോടെ ഗുരുതരമായ പരിക്കുകളോടെയാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയോട്ടി തുളച്ചുകയറിയ ഡ്രില്ലര്‍ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകത്തോടെയാണ് കലാപകാരികള്‍ വടക്കു കഴക്കന്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടത്.

വ്യാജ രേഖ മുതല്‍ ആട് മോഷണം വരെ; സമാജ് വാദി പാർട്ടി നേതാവ് അസംഖാനും കുടുംബവും ഇനി ജയിലില്‍

പോലീസിനു നേരെ എട്ട് തവണയോളം വെടിയുതിര്‍ത്ത ഷാരൂഖ് എന്നയാളെ പോലീസ് പിടികൂടിയിരുന്നു. കല്ലേറിലാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്ന് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും വെടിയേറ്റാണ് രത്തന്‍ ലാല്‍ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി.ഡല്‍ഹി കലാപത്തില്‍ ഇതുവരെ 20 പേരുടെ ജീവനാണ് പൊലിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button