Latest NewsKeralaIndia

കണ്ണൂരിൽ വ്യാപാരിയെ ആക്രമിക്കാനെത്തിയ കൊട്ടേഷന്‍ സംഘം പോലീസിനെ കണ്ടതോടെ അടവ് മാറ്റി, ബോലോ തക്ബീർ വിളിച്ചു പള്ളിക്കരികിൽ: ഒടുവിൽ പോലീസ് ചെയ്തത് (വീഡിയോ)

ഇതില്‍ ഷെമീം ക്രിമിനില്‍ പശ്ചാത്തലമുള്ളയാളും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ വ്യാപാരിയെ ലക്ഷ്യം വയ്‌ക്കാനെത്തിയ കൊട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി. പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും, വാഹനങ്ങള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം, നൗഫല്‍, വിഷ്‌ണു എന്നിവരാണ് അറസ്‌റ്റിലായത്. ഇതില്‍ ഷെമീം ക്രിമിനില്‍ പശ്ചാത്തലമുള്ളയാളും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

പണമിടപാട് സംബന്ധിച്ച്‌ സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി കൊട്ടേഷന്‍ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ തെറ്റിദ്ധരിപ്പിക്കാനായി അക്രമികള്‍ അടുത്തുള്ള മുസ്ളീം പള്ളിക്കരികിലെത്തി ‘ബോലാ തക്‌ബീര്‍’ വിളിക്കുകയായിരുന്നു.ഇതോടെ കേട്ടു നിന്നവരില്‍ ചിലര്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പൊലീസിനെ കയ്യേറ്റം ചെയ്‌ത് രക്ഷപ്പെടാന്‍ ശ്രമിക്കവെ, കൂടുതല്‍ പൊലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

video and news courtesy; koumudi

shortlink

Related Articles

Post Your Comments

Related Articles


Back to top button