Latest NewsIndiaNewsInternational

ഇന്ത്യ വിട്ട് പോകാന്‍ ബംഗ്ലാദേശ് വിദ്യാര്‍ഥിനിയോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍; കാരണമിങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യ വിട്ട് പോകാന്‍ ബംഗ്ലാദേശ് വിദ്യാര്‍ഥിനിയോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വഭേദഗതി നിയമപ്രതിഷേധങ്ങളെ പിന്തുണച്ച് ഫെയ്ബുക്ക് പോസ്റ്റിട്ടതിനാണ് വിദ്യാര്‍ത്ഥിനിയോട് നാട് വിടാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ വിശ്വഭാരത സര്‍വകലാശാലയിലെ അഫ്സ്ര അനിക മീം എന്ന വിദ്യാര്‍ഥിനിക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചിത്രങ്ങള്‍ അഫ്സ്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിദ്യാര്‍ത്ഥിനയെ വിമര്‍ശിച്ച് പലരും എത്തി. കൂട്ടത്തില്‍ ട്രോളും. തുടര്‍ന്നാണ് ഇന്ത്യ വിട്ട് പോകാന്‍ നിര്‍ദേശിക്കുന്നത്. ഫെബ്രുവരി 14-നാണ് അഫ്സ്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചത്. ബംഗ്ലാദേശിലെ കുസ്തിയ സ്വദേശിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ്. വീസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ 15 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നാണ് നിര്‍ദേശം.

‘എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നു മനസിലാകുന്നില്ല. എന്റെ സുഹൃത്തുക്കള്‍ പങ്കെടുത്ത സമരത്തിന്റെ ചിത്രങ്ങള്‍ ഒരു കൗതുകത്തിന് പോസ്റ്റ് ചെയ്തതാണ്. പോസ്റ്റ് വന്നയുടന്‍ തന്നെ ഒട്ടേറെ പ്രതിഷേധങ്ങള്‍ വന്നു. ഉടനെ അത് പിന്‍വലിക്കുകയും ചെയ്തു. ആര്‍ട്ടിസ്റ്റാകുക എന്ന സ്വപ്നവുമായി ഇന്ത്യില്‍ പഠിക്കാനെത്തിയതാണ് ഞാന്‍. ഇനി എന്തു ചെയ്യണമെന്നറിയില്ല’- അഫ്സ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button