Latest NewsIndiaNews

പൗരത്വനിയമഭേദഗതിയുടെ മറവില്‍ സാധാരണ ജനങ്ങളെ ലഹളയിലേയ്ക്ക് തള്ളിവിട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തിയെ രാജ്യത്തെ ജനങ്ങളുടെ മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍… ഡല്‍ഹിയില്‍ വാട്‌സാപ് വഴി പ്രചരിച്ച ചില വ്യാജ റിപ്പോര്‍ട്ടുകളാണ് കലാപത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലില്‍ രാജ്യം അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി : പൗരത്വനിയമഭേദഗതിയുടെ മറവില്‍ സാധാരണ ജനങ്ങളെ ലഹളയിലേയ്ക്ക് തള്ളിവിട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തിയെ രാജ്യത്തെ ജനങ്ങളുടെ മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ മാത്രം കലാപത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതിന് വഴിവെച്ചത് വാട്സാപ് വഴി പ്രചരിച്ച ചില വ്യാജ റിപ്പോര്‍ട്ടുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഇതോടെ രാജ്യത്തെ വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ അതീവ നിരീക്ഷണത്തിലാണ്. ഇതിനാല്‍ തന്നെ അപകടകാരിയായ സന്ദേശം ആരാണ് ആദ്യം അയച്ചതെന്ന് തങ്ങള്‍ക്ക് അറിഞ്ഞേ മതിയാകൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍. അടുത്തിറങ്ങാന്‍ പോകുന്ന നിയമാവലിയില്‍ ഇത്തരം ഒരാവശ്യം ഉള്‍പ്പെടുത്താനാണ് സാധ്യത.

read also : പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ രാജ്യതലസ്ഥാനത്തെ വര്‍ഗീയ കലാപങ്ങള്‍ മന:പൂര്‍വ്വം അഴിച്ചുവിട്ടത് : പിന്നില്‍ ഡല്‍ഹിയ്ക്ക് പുറത്തുനിന്നുള്ള ക്രിമിനല്‍ സംഘം : അക്രമികള്‍ക്കു വലിയ തോതില്‍ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുള്ളത് അജ്ഞാതകേന്ദ്രത്തില്‍ നിന്ന്

2018ന്റെ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 24 പേര്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലാണ് വാട്സാപ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഏകദേശം 40 കോടി പേര്‍. ലോകത്തില്‍ മൊത്തം ഏകദേശം 200 കോടി ആളുകള്‍ വാട്സാപ് ഉപയോഗിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘വാട്സാപ് കൊലപാതകങ്ങള്‍’ നടന്ന വര്‍ഷം 2018 തന്നെയാണ്. വാട്സാപ്പിന്റെ ഒരു പ്രശ്നം ആരാണ് കൊലപാതകത്തിലേക്ക് നയിച്ച വിഡിയോ അയച്ചതെന്ന് കണ്ടുപിടിക്കാനെളുപ്പമല്ല എന്നതാണ്. ഇതിനി തുടരാന്‍ പറ്റില്ലെന്നാണ് കേന്ദ്രം പറയുന്നത്. ആരോപണങ്ങളെത്തുടര്‍ന്ന് വാട്സാപ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും സര്‍ക്കാരിന് ഇപ്പോഴും തൃപ്തിയില്ല. പലരും ആദ്യമായി ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും ഉപയോഗിക്കുന്നവരാണ്. അവര്‍ക്ക് ഇതിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ശരിയും തെറ്റും തിരിച്ചറിയാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button