Latest NewsIndia

“ഞാൻ യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല, ആവശ്യപ്പെട്ടത് റോഡ് ഗതാഗതയോഗ്യമാക്കാന്‍” ; കപില്‍മിശ്ര

ഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പൂര്‍ ചൗക്കില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് താൻ നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നുമില്ലെന്ന് കപില്‍മിശ്ര. അല്ലെങ്കിൽ അതിന്റെ വീഡിയോ പരിശോധിക്കാമെന്നും കപിൽ മിശ്ര പറഞ്ഞു. റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. റോഡ് തടയുന്നവരെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുന്നവരെ ഭീകരവാദികള്‍ എന്ന് വിളിക്കുന്നത് പക്ഷപാതപരമാണെന്നും കപില്‍ മിശ്ര കുറ്റപ്പെടുത്തി.

പൗരത്വ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കലാപബാധിതര്‍ക്ക് അടിയന്തര സഹായം ഏര്‍പ്പെടുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അതെ സമയം തനിക്കെതിരെയുള്ള കോടതി വ്യവഹാരങ്ങളില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കപിൽ മിശ്ര കൂട്ടിച്ചേര്‍ത്തു.കലാപ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണ നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

കലാപകാരികൾ ആക്രമണം അഴിച്ചു വിട്ടത് കൂടുതലും ആപ്പ് തോറ്റ മണ്ഡലങ്ങളിൽ, എഎപിക്ക് പങ്കുണ്ടെങ്കില്‍ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്ന് കെജ്‌രിവാൾ

ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസം ഉണ്ടെന്നും സമയം ആവശ്യമാണെന്നും ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസിന്റെ ഈ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button