Latest NewsSaudi ArabiaNewsGulf

ഉംറ തീര്‍ത്ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തി സൗദി മന്ത്രാലയം

റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. . ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് അപകടകരമായി പടരുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം താല്‍കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്മാരും ജിസിസി പൗരന്മാരും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും പ്രവേശിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിദേശത്തേക്ക് പോയ സൗദി പൗരന്മാര്‍ക്ക് തിരിച്ച് വരുന്നതിന് വിലക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button