Latest NewsIndiaNews

സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ വിദ്വേഷ പ്രസംഗം; ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ എഫ്‌ഐആര്‍ സമര്‍പ്പിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി. വിഷയത്തിൽ ഡൽഹി സർക്കാരിന്റെ പ്രതികരണവും കോടതി തേടിയിട്ടുണ്ട്.

കോൺഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ കലാപത്തിന് പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നാരോപിച്ച്‌ ലോയേഴ്‌സ് വോയിസ്, ഹിന്ദു സേന എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് നല്‍കിയത്.

ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍, എഐഐഎം നേതാക്കളായ അസദുദ്ദീന്‍ ഒവൈസി, വാരിസ് പത്താന്‍, അക്ബറുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെയും ചലച്ചിത്ര താരം സ്വര ഭാസ്‌കര്‍, കോളമിസ്റ്റ് ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്ക് എതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

ALSO READ: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം: ക​ലാ​പ​ത്തി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്‌ പ​ങ്കു​ണ്ടെ​ങ്കി​ല്‍ ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് കെജ്‌രിവാൾ; അ​ര​വി​ന്ദ് കെജ്‌രിവാളിനും ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് മനോ​ജ് തി​വാ​രി

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപുറമെ, വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഏപ്രില്‍ 13ന് ഇതും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button