KeralaLatest NewsNews

ദേവനന്ദയുടെ മരണം: അപായപ്പെടുത്താനുള്ള സാധ്യത പൂർണമായും തളളിക്കളയാതെ അന്വേഷണ സംഘം; പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുന്നു

ആറ് വയസുള്ള കുഞ്ഞ് ഒറ്റപ്പെട്ട ആ സ്ഥലത്തെക്ക് ഒറ്റക്ക് നടന്ന് പോകില്ല, അങ്ങിനെയൊരു ശീലം ദേവനന്ദക്കില്ലായെന്നതാണ് അയൽക്കാർ പറയുന്നത്

കൊല്ലം: മലയാളികളെ കരയിപ്പിച്ച ആറ് വയസ്സുകാരി ദേവനന്ദയുടെ മരണത്തിലുള്ള ദുരൂഹത അവസാനിക്കുന്നില്ല. ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിനായി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

ഇൻക്വസ്റ്റ് പരിശോധനയില്‍ അസ്വാഭാവികതമായി ഒന്നും കണ്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഇല്ല. എങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂർണമായും തളളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയതോടെ ഒട്ടേറെ സംശയങ്ങളാണ് നാട്ടുകാർ ഉയർത്തുന്നത്.

പ്രാഥമിക നിഗമനം പോലെ മുങ്ങി മരണമാകണമെങ്കിൽ വീട്ടിൽ നിന്ന് അമ്പത് മീറ്റർ അകലെയുള്ള പുഴയിലേക്ക് ദേവനന്ദ നടന്ന് പോയി കാൽ വഴുതി വീണിരിക്കണം. ആറ് വയസുള്ള കുഞ്ഞ് ഒറ്റപ്പെട്ട ആ സ്ഥലത്തെക്ക് ഒറ്റക്ക് നടന്ന് പോകില്ല, അങ്ങിനെയൊരു ശീലം ദേവനന്ദക്കില്ലായെന്നതാണ് അയൽക്കാർ പറയുന്നത്.

ദുരൂഹ മരണത്തിന് കേസെടുത്ത് എല്ലാ സാധ്യതകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. പുഴയില്‍ നിന്നാണ്…ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണ്’; മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍ പറഞ്ഞു. തലമുടി കാട്ടു വള്ളിയിൽ ഉടക്കി കിടന്നതുകൊണ്ടാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്ത് കണ്ടെത്താൻ സാധിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.

വീടിന് കുറച്ചു ദൂരെയുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ദേ​വ​ന​ന്ദ​യുെട വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

ALSO READ: കാണാതായ ദേവനന്ദയുടെ മരണം; സംഭവത്തിൽ ദുരൂഹത? കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് നാട്ടുകാർ

പകൽ പത്തരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. ആ സമയം പുഴയിലേക്ക് പോകുന്ന വഴിയിലെ വീട്ടിൽ ആളുകളുണ്ടായിട്ടും കുട്ടി നടന്ന് പോകുന്നത് അവരാരും കണ്ടില്ല. വലിയ വിസ്തൃതിയില്ലാത്ത , പരമാവധി നാനൂറ് മീറ്റർ നീളം മാത്രമുള്ള പുഴയിൽ ഇന്നലെ ഉച്ചമുതൽ തിരഞ്ഞിട്ടും കാണാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതേ സ്ഥലത്ത് കണ്ടതും ദുരൂഹമായി ഉയർത്തുന്നു.

എന്നാൽ അമ്പലത്തിലും മറ്റും പോകാനായി വീട്ടുകാർക്കൊപ്പം കുട്ടി പുഴ മറികടന്ന് പലതവണ പോയിട്ടുണ്ട്. കുളിക്കാനെത്തിയും പരിചയമുള്ള പുഴയായതിനാൽ കുട്ടി ഇവിടേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ, കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോൾ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണർത്തുന്നതാണെന്നു നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.

ALSO READ: കോട്ടയത്ത് വീടിന്റെ കുളിമുറി പരിസരത്തും കിടപ്പുമുറികളിലും കയറി ദമ്പതിമാരുടെ കിടപ്പറ രംഗങ്ങൾ മൊബൈലില്‍ ചിത്രീകരിക്കും; സ്വകാര്യ രംഗം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കും; പൊലീസിനെ കുടുക്കിയ യുവാവിനെ പിടികൂടി

ഇന്നലെ രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close