KeralaLatest NewsIndia

‘ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ സ്ക്രീൻഷോട്ട്’ ; ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി രശ്മി ആർ നായർ

ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ രശ്മി ആർ നായർ പരാതിയും നൽകി. കൊല്ലം ജില്ലാ പൊലീസ് മേധാവിയ്ക്കാണ് രശ്മി പരാതി നൽകിയിരിക്കുന്നത്.

കൊല്ലം: ഇളവൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട് ആണെന്നു രശ്‌മി നായർ. തനിക്കെതിരെ ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ രശ്മി ആർ നായർ പരാതിയും നൽകി. കൊല്ലം ജില്ലാ പൊലീസ് മേധാവിയ്ക്കാണ് രശ്മി പരാതി നൽകിയിരിക്കുന്നത്.

“കുട്ടിയെ അമ്പലത്തില്‍ നിന്നും കണ്ടെടുത്തു” എന്ന രീതിയില്‍ തന്‍റെ പേരില്‍ വ്യാജമായി ഒരു ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീന്ഷോട്ട് നിര്‍മിക്കുകയും അത് ഒരു വ്യക്തി ഒരു ഓൺലൈൻ വെബ്സൈറ്റുമായി ചേർന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ വ്യാപകമായി സൈബര്‍ സ്പെയിസില്‍ പ്രചരിപ്പിച്ചു വരികയാണെന്ന് പരാതിയിൽ പറയുന്നു. ഇതിനെതിരെ പരാതി നൽകിയെന്ന് ഫേസ്‌ബുക്കിൽ തന്നെയാണ് രശ്മി വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,

ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പോലീസ് മേധാവി മുന്‍പാകെ നെടുമ്പന പഞ്ചായത്തില്‍ രാഖി ഭവനില്‍ രശ്മി ആര്‍ നായര്‍ ബോധിപ്പിക്കുന്ന പരാതി

സര്‍,

കൊല്ലം ജില്ലയിലെ ഞാന്‍ താമസിക്കുന്ന നെടുമ്പന പഞ്ചായത്തില്‍ ഇന്നലെ ദേവനന്ദ എന്ന കുട്ടിയെ കാണാതാകുകയും തുടര്‍ന്ന് കുഞ്ഞിന്‍റെ ശരീരം ആറില്‍ നിന്നും കണ്ടെടുക്കുകയും ചെയ്ത ദുഖകരമായ സംഭവത്തെ വര്‍ഗീയമായി ഉപയോഗിക്കുന്നതിലേക്കായി
“കുട്ടിയെ അമ്പലത്തില്‍ നിന്നും കണ്ടെടുത്തു ”
എന്ന രീതിയില്‍ എന്‍റെ പേരില്‍ വ്യാജമായി ഒരു ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീന്ഷോട്ട് നിര്‍മിക്കുകയും അത് അര്‍ജുന്‍ സി വനജ് എന്ന വ്യക്തിയും ചാണക്യ ന്യൂസ് എന്ന വെബ്സൈറ്റും ഇന്നേ ദിവസം രാവിലെ മുതല്‍ പ്രസ്തുത വാര്‍ത്ത വ്യാപകമായി സൈബര്‍ സ്പെയിസില്‍ പ്രചരിപ്പിച്ചു വരികയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു . പ്രസ്തുത വിഷയത്തില്‍ ഇടപെട്ടു കുറ്റക്കാര്‍ ആയവര്‍ക്കുമേല്‍ നടപടികള്‍ കൈക്കൊള്ളണം എന്ന് അപേക്ഷിക്കുന്നു. പ്രസ്തുത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും ഇതോടൊപ്പം ചേര്‍ക്കുന്നു.

രശ്മി ആര്‍ നായര്‍

Copy to
സംസ്ഥാന പോലീസ് മേധാവി
ACP ചാത്തന്നൂര്‍
SHO കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button