Latest NewsNewsIndia

വിമാനം പറന്നുയരുന്നതിനു മുമ്പേ വിമാനത്തിനുള്ളില്‍ പറന്നുയര്‍ന്ന് പ്രാവ് ; വീഡിയോ

ന്യൂഡല്‍ഹി: പറന്നുയരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ പ്രാവുകള്‍ പറന്നത് യാത്രികരെ അമ്പരപ്പിച്ചു. ഇതോടെ വിമാനം അരമണിക്കൂര്‍ വൈകുകയും ചെയ്തു. അഹമ്മദാബാദില്‍നിന്നു ജയ്പുരിലേക്കുള്ള ഗോഎയര്‍ വിമാനത്തില്‍ വെള്ളിയാഴ്ചയാണു സംഭവം.

വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പാണ് ക്യാബിനുള്ളില്‍ പ്രാവുകളെ കണ്ടത്. വിമാനത്തിനുള്ളില്‍ പ്രാവ് പറക്കുന്നതിന്റെ വിഡിയോ വൈറലായി. വിമാനത്തിന്റെ ഒരു മൂലയില്‍നിന്നു മറ്റൊരു മൂലയിലേക്കു പ്രാവ് പറക്കുന്നതും ഒരു യാത്രക്കാരന്‍ അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

പ്രാവുകളെ പിടിക്കാന്‍ യാത്രക്കാര്‍ ജീവനക്കാരോട് പറയുന്നതും കേള്‍ക്കാം. തുടര്‍ന്ന് വിമാനത്തിന്റെ ഒരു വാതില്‍ തുറന്ന് പ്രാവുകളെ പുറത്തേക്കു വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button