Latest NewsNewsIndia

രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കിയ കേസ്: സി​പി​ഐ ദേ​ശീ​യ സ​മി​തി അം​ഗം ക​ന​യ്യ കു​മാ​റി​നെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി കെജ്‌രിവാൾ സർക്കാർ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആം ​ആ​ദ്മി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കിയ കേസിൽ സി​പി​ഐ ദേ​ശീ​യ സ​മി​തി അം​ഗം ക​ന​യ്യ കു​മാ​റിന് കുരുക്ക്‌ മുറുകുന്നു. ​ക​ന​യ്യ കു​മാ​റി​നെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി കെജ്‌രിവാൾ സർക്കാർ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആം ​ആ​ദ്മി പാർട്ടി വ്യക്തമാക്കി.

ഡ​ല്‍​ഹി നി​യ​മ വ​കു​പ്പ് വ​ള​രെ ശ്ര​ദ്ധ​യോ​ടെ വി​ഷ​യം പ​ഠി​ച്ച​തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​തെ​ന്നും എ​എ​പി ദേ​ശീ​യ വ​ക്താ​വും എം​എ​ല്‍​എ​യു​മാ​യ രാ​ഘ​വ് ച​ദ്ദ വ്യ​ക്ത​മാ​ക്കി. എ​എ​പി​യു​ടെ ന​യ​വും നി​ല​പാ​ടും അ​നു​സ​രി​ച്ച്‌ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം ആ​രു​ടെ​യും വി​ചാ​ര​ണ ന​ട​പ​ടി​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത് ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും രാ​ഘ​വ് ച​ദ്ദ പ​റ​ഞ്ഞു.

ALSO READ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്: അടച്ചിട്ട മുറിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും

ഇന്നലെ വൈ​കി​ട്ടാ​ണ് ക​ന​യ്യ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​ര​വി​ന്ദ് കെജ്‌രിവാൾ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. 2016 ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​ന് ജെ​എ​ന്‍​യു കാ​മ്ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ന്ന 40 വീ​ഡി​യോ ക്ലി​പ്പു​ക​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button