Latest NewsIndiaNews

വിമാനത്തിനുള്ളില്‍ പ്രാവ്: യാത്ര വൈകി

ജയ്പൂര്‍•യാത്രയ്ക്കിടെ വിമാനങ്ങളില്‍ പക്ഷിയിടിക്കുന്ന സംഭവങ്ങള്‍ വളരെ സാധാരണമാണ്. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം അഹമ്മദാബാദിൽ നിന്ന് ജയ്പൂരിലേക്ക് പോകുന്ന ഗോ എയർ വിമാനത്തിൽ പ്രാവിനെ കണ്ടെത്തിയത് വിചിത്രമായി. പെട്ടെന്ന് വിമാനത്തിനുള്ളില്‍ പ്രാവിനെ കണ്ടത് യാത്രക്കാരെ ആശ്ചര്യപ്പെടുത്തിയെന്നു മാത്രമല്ല, 30 മിനിറ്റോളം വിമാനം വൈകുന്നതിനും ഇടയാക്കി. ജയ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടു.

വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് വിമാനം ആപ്രോണിലെത്തിയതെന്ന് പേര് വെളിപ്പെടുത്തരുതെന്ന് ആഗ്രഹിച്ച ഒരു യാത്രക്കാരൻ പറഞ്ഞു. ‘ഞങ്ങൾ ഓരോരുത്തരും വിമാനത്തിൽ കയറി. ഫ്ലൈറ്റ് ഗേറ്റുകൾ അടച്ച് ഒരു യാത്രക്കാരൻ ലഗേജ് ഷെൽഫ് തുറന്നപ്പോൾ പ്രാവിനെ കണ്ട് ഞെട്ടി,; യാത്രക്കാരൻ പറഞ്ഞു.

യാത്രക്കാർ ചിരിക്കുകയും സംഭവത്തിന്റെ വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ തുടക്കത്തിൽ സ്ഥിതിഗതികൾ രസകരമായിരുന്നു. എന്നാല്‍, ക്യാബിൻ ക്രൂവിന്റെയും മറ്റുള്ളവരുടെയും പ്രതികരണത്തിൽ യാത്രക്കാർക്ക് അതൃപ്തിയുണ്ടായിരുന്നു.

‘ഇത് വിമാനത്തിനുള്ളിൽ സംസാരത്തിനിടയാക്കി. എന്നാല്‍ ക്യാബിൻ ക്രൂവും മറ്റും ഞങ്ങളെ സമാധാനിപ്പിച്ചു. ഗ്രൗണ്ട് ഹാൻഡിലിംഗ് സ്റ്റാഫിനെ ഇക്കാര്യം അറിയിക്കുകയും പ്രാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു,” മറ്റൊരു യാത്രക്കാരൻ പറഞ്ഞു.

വൈകിട്ട് 6.15 ന് ജയ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം അരമണിക്കൂർ വൈകി 6.45 നാണ് ലാന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button