KeralaLatest NewsNews

ദേവനന്ദയെ അപായപ്പെടുത്തിയതാണോ ? പൊലീസ് വിശദമായ അന്വേഷണത്തിന് : പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിച്ചിരിക്കാമെന്ന് സംശയം

 

കൊല്ലം: സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ ഏഴ് വയസുകാരിയുടെ തിരോധാനവും തുടര്‍ന്നുള്ള മരണവും ഇപ്പോഴും വ്യക്തതയില്ല. ഇതിനിടെ ദേവനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. കുടവട്ടൂര്‍ നന്ദനത്തില്‍ പ്രദീപിന്റെയും ധന്യയുടെയും മകള്‍ ദേവനന്ദയുടെ (7) മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ഇത്തിക്കരയാറിന്റെ കൈവഴിയില്‍ കണ്ടെത്തിയത്.

Read Also : തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് ; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയണമെന്ന് അമ്മ ധന്യ

അതേസമയം, ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്‌മോര്‍ട്ടം നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്ന് പൊലീസ് സര്‍ജന്‍മാര്‍ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും.

പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ വഴി കടന്നുപോയ എല്ലാ ഫോണ്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. അന്വേഷണസംഘം ഇന്നലെ ദേവനന്ദയുടെ അമ്മയും അച്ഛനും അടങ്ങുന്ന ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിച്ചിരിക്കാമെന്ന സംശയം നാട്ടുകാരില്‍ സജീവമാണ്. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്ന കുഞ്ഞിനെ കാണാതാകുമ്പോള്‍ അവളുടെ ചെരിപ്പുകള്‍ വീട്ടിലുണ്ടായിരുന്നു. കാണാതാകുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്‌ബോള്‍ ഷാള്‍ (ദുപ്പട്ട) ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഷാളും കണ്ടെത്തി.

പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികള്‍ സംശയം വര്‍ദ്ധിപ്പിക്കുകയാണ്. ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആള്‍ താമസമില്ലാത്തതിനാല്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്. അവിടെ നിന്ന് മാറാന്‍ കൂട്ടാക്കാതെ നിന്ന റീനയ്ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാന്‍ നല്‍കി. സമീപത്തെ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ അവിടേക്ക് പോകാന്‍ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button